പന്നിക്കോട് : കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് അങ്ങാടിയിലെ പഴയ കെട്ടിടം ഒരു ഭാഗത്തേക്ക് ചെറിയതോതിൽ ചെരിയുകയും കെട്ടിടത്തിന്റെ ചുമരുകൾക്ക് വിള്ളൽ വീഴുകയും ചെയ്തു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്സ് സ്ഥലത്തെത്തി.
കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുകയുംകെട്ടിടത്തിൻ്റെ താഴെ നിലയിൽ ഉണ്ടായിരുന്ന മൂന്ന് കടകൾ ഒഴിപ്പിക്കുകയും അപകടഭീഷണി ഉള്ള പ്രദേശങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുകയും ചെയ്തു.
ആറു മണിയോടുകൂടി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്.
Post a Comment