ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീയുടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തി


മടവൂർ : ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീയുടെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തി. ബുധനാഴ്ച്ച വൈകിട്ട് 6 മണിക്ക് ആണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. 




പ്രാദേശിക  കമ്പനിയിൽ ജോലി ചെയ്ത് സ്ക്കൂട്ടറിൽ  വീട്ടിലേക്ക്   മടങ്ങിയ സ്ത്രീയെ  പോക്കറ്റ് റോഡിൽ ഹെൽമറ്റ് ധാരികളായ രണ്ട് പേർ സ്ക്കൂട്ടർ  തടഞ്ഞ് നിറുത്തി മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ് കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണ മാല തട്ടി പറിക്കുവാൻ ശ്രമിച്ചു.  യുവതി മുഴുവൻ ബലവും പ്രയോഗിച്ച് മാലയിൽ നിന്നും കൈ വിടാതെ അക്രമക്കാരികളെ ചെറുത്തു നിന്നതിനാൽ സ്വർണ്ണ മാല കവർച്ച ചെയ്യാൻ സാധിച്ചില്ല.

അതേ സമയം കവർച്ചക്കാരിൽ  ഒരാൾ യുവതി ഓടിച്ച സ്ക്കൂട്ടറിൻ്റെ താക്കോൽ എടുത്ത് ഡിക്കി തുറന്ന് ഉള്ളിൽ ഉണ്ടായിരുന്ന മുഴുവൻ പണവും കവർച്ച നടത്തുകയും ബൈക്കിൽ രക്ഷപെടുകയും ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris