പെരുമണ്ണ : ജനങ്ങളെ കൊള്ളയടിക്കുന്നതിനു വേണ്ടി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം മത്സരിക്കുകയാണെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: കെ.ജയന്ത് പറഞ്ഞു
കെ.പി.സി.സി. നിർദ്ദേശപ്രകാരം ഇന്ധന വർദ്ധനവിലും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനവഞ്ചക്കുമെതിരെ പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പെരുമണ്ണ കൃഷിഭവന്റെ മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
നോട്ട് നിരോധനത്തിനു ശേഷം തകർന്ന് പോയ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തിരിച്ചു പിടിക്കാനാവതെ ആ ഭാരം സാധരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് മോദി സർക്കാർ
പിടിപ്പുകേട് കൊണ്ട് താറുമാറായ സംസ്ഥാന സർക്കാർ മദ്യത്തിൽ നിന്നും ഇന്ധനത്തിൽ നിന്നും കിട്ടുന്ന നികുതി കൊണ്ട് മാത്രമാണ് മുന്നോട്ട് പോവുന്നത്
ഭാവനാപൂർവ്വമായ കാഴ്ചപാടിലാത്തമോദിയു പിണറായിയും നടിനെ പിറക്കോട്ട് നയിക്കുകയാണ് ഇതിനെതിരെ ശക്തമായ ജനരോഷം ഉയരണമെണ് അദ്ദേഹം കുട്ടി ചേർത്തു
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എ.ഷിയാലി അധ്യക്ഷത വഹിച്ചു
കെ.ടി.ജയലക്ഷ്മി,ദിനേശ് പെരുമണ്ണ എ.പി. പീതാംബരൻ , സി.എം. സദാശിവൻ, രാധാ ഹരിദാസ് ,കെ.സുജിത്ത്, ബിന്ദു പെരിങ്ങൊളം, ഉഷ നാരായണൻ , കെ.സി.രാജേഷ്, കെ.എം. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു
എൻ.പി. ബാലൻ, രവിക്കുമാർ പനോളി , ഒച്ചേരി വിശ്വൻ, മുജീബ് പെരുമണ്ണ, ആർ.വി.വിജയൻ , റഷീദ് പാലാഴി, കെ.കെമഹേഷ് , കെ.ദാസൻ , ടി.പി. ഹസ്സൻ , മോഹനൻ മധു രപറമ്പത്ത്, എം.വി.അഷ്റഫ്, ഇ. രാമചന്ദ്രൻ , എം.രാധാകൃഷ്ണൻ , എ.മുഹമ്മത് കുഞ്ഞി ,എൻ. അബൂബക്കർ ,എൻ. മുരളിധരൻ , വിനോദ് മേക്കോത്ത്, അനിഷ് പാലാട്ട് , മുരളി ചെറുകയിൽ എന്നിവർ നേതൃത്വ നൽകി.
സമരത്തിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത ഒരു വനിതക്ക് ഗ്യാസ് സിലിണ്ടറും രണ്ട് പുരുഷന്മാർക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതം സമ്മാനിച്ചിത് വേറിട്ടൊരു പ്രതിഷേധമായി
Post a Comment