ശബരിമല യാത്ര നിരോധിച്ചു


പത്തനംതിട്ട ജില്ലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ് എന്നതും, കക്കി ഡാം തുറന്നിട്ടുള്ളതും പമ്പാ ഡാം ഇൽ red alert പ്രഖ്യാപിച്ചിട്ടുള്ളതും കണക്കിലെടുത്തുകൊണ്ട് ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിലേക്കായി ഇന്ന് (20-11-2021) പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീർഥാടകരുടെ യാത്ര നിരോധിച്ചിട്ടുള്ളതായി  അറിയിക്കുന്നു.




ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തിൽ തന്നെ virtual queue മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തർക്കും ദര്‍ശനത്തിനെത്താനുള്ള സൗകര്യം ഒരുക്കുന്നതായിരിക്കും. അവരവരുടെ ഇടങ്ങളിൽ നിന്നുമുള്ള യാത്ര ഇന്ന് ഒഴിവാക്കിക്കൊണ്ട് തീർത്ഥാടകർ സഹകരിക്കണം എന്നഭ്യർത്ഥിക്കുന്നു.

ഡോ.ദിവ്യാ എസ് അയ്യർ ഐഎഎസ് 
ജില്ലാ കളക്ടർ

Post a Comment

Previous Post Next Post
Paris
Paris