തിരുവനന്തപുരം : ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദമുണ്ടെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് നിഗമനം. അറബിക്കടലിലെ ന്യൂനമര്‍ദം നാളെയോടെ വടക്കോട്ടു നീങ്ങി ശക്തി പ്രാപിക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെ തമിഴ്നാട് – ആന്ധ്ര തീരത്തെത്തും. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
Post a Comment