സമസ്ത ഖാരിഉം മുഫത്തിഷുമായ അബ്ദുസലാം ദാരിമി മരണപ്പെട്ടു


ക്ലാസെടുക്കാൻ ഒരുങ്ങുന്നതിനിടെ
പള്ളിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.

കൊണ്ടോട്ടി :ഖുർആൻ ക്ലാസെടുക്കാൻ ഒരുങ്ങുന്നതിനിടെ പണ്ഡിതൻ പള്ളിയിൽ കുഴഞ്ഞ് വീണ് മരിച്ചു. എടവണ്ണപ്പാറ കൊളമ്പലം ഇ.ടി അബ്ദുസലാം ദാരിമി(54)ആണ് മലപ്പുറം മേൽമുറി കോണോംപാറ ജുമഅത്ത് പള്ളിയിൽ കുഴഞ്ഞ് വീണ് മരിച്ചത്.




സമസ്ത കേരള ഇസ്‌ലാമത വിദ്യാഭ്യാസ ബോർഡിന്റെ നാലു ഖാരിഉമാരിൽ ഒരാളാണ്. പള്ളിയിലെ ദർസ് വിദ്യാർഥികൾക്ക് ഖുർആൻ ക്ലാസ് എടുക്കാൻ എത്തിയതായിരുന്നു. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞ് ക്ലാസെടുക്കാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പതിനഞ്ച് വർഷത്തിലധികമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഖാരിഉം മുഫത്തിഷുമാണ്. കൽപ്പറ്റ ടൗൺ ജുമാമസ്ജിദിലും മുക്കം ടൗൺ ജുമാ മസ്ജിദിലും ഖത്തീബായി സേവനം ചെയ്തിരുന്നു. 

ഭാര്യ:സക്കീന.മക്കൾ:സുഹൈൽ നിസാമി, മുജ്തബ ഇസ്മായിൽ, നുസൈബ,ഷഫീഖത്,സനിയ,നജ്‌ല.മരുമക്കൾ:അബ്ദുല്ല ഫൈസി ഖാദിയോട്,കാളാവ് മുനീർ നിസാമി,മുനീർ(ആനക്കംപൊയിൽ).

Post a Comment

Previous Post Next Post
Paris
Paris