അസംഘടിത തൊഴിലാളികളുടെ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി നടപ്പാക്കിയ ഇ-ശ്രം കാർഡ് സൗജന്യ രജിസ്ട്രേഷൻ വെള്ളലശ്ശേരിയിൽ ആരംഭിച്ചു


 കട്ടാങ്ങൽ : അസംഘടിത തൊഴിലാളികളുടെ സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇ-ശ്രം കാർഡ് സൗജന്യ രജിസ്ട്രേഷൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 13 വെള്ളലശ്ശേരിയിൽ ആരംഭിച്ചു. വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരിയുടെ നേതൃത്വത്തിൽ വെള്ളലശ്ശേരി ഉരുണ്യാമാക്കൽ ജനവിദ്യാകേന്ദ്രത്തിൽ വെച്ചാണ് രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നത്.




 അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ പേർക്കും ഇതിൽ അപേക്ഷിക്കാം. ചാത്തമംഗലം പഞ്ചായത്തിൽ ആദ്യം ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ നടത്തുന്ന വാർഡും വെള്ളലശ്ശേരിയാണ്. ഡിജിറ്റൽ സേവ കോമണ്‌ സർവീസ് സെന്റർ ചെറൂപ്പയിലെ വി.എൽ.ഇ രജിത.പി.ആർ, ഓപ്പറേറ്റർമാരായ ഭവ്യ, പ്രണവ് എന്നിവർ തികച്ചും സൗജന്യമായാണ് ക്യാമ്പിനോട് സഹകരിക്കുന്നത്. രജിസ്‌ട്രേഷൻ ഉദ്‌ഘാടനം വാർഡ് മെമ്പർ വിശ്വൻ വെള്ളലശ്ശേരി നിർവഹിച്ചു. അബ്ദുൽ അസീസ്.ഇ.പി അധ്യക്ഷത വഹിച്ചു. ലിജി.പി, സബിൻ.പി.കെ, സുജയൻ എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post
Paris
Paris