മാവൂർ : ഇന്ദിരാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധിയുടെ 104 ാം ജൻമദിന അനുസ്മരണവും പാലിയേറ്റീവ് പ്രവർത്തകരെ ആദരിക്കലും നടത്തി. ഡി.സി.സി. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു.
മാവൂർ മണ്ഡലം പ്രസിഡണ്ട് വി. എസ്. രജ്ഞിത്ത് മുഖ്യ പ്രഭാഷണം നടത്തി
ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റിചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, സി. ബാബുരാജ്, ജയശ്രി ദിവ്യപ്രകാശ്, വാസന്തി വിജയൻ , സി.പി. കൃഷ്ണൻ , ഗീതാമണി, കെ. മൈമൂന, രജിത സത്യൻ എന്നിവർ സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയവരേയും പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവരെയും ചടങ്ങിൽ ആദരിച്ചു.
Post a Comment