രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ മത്സരിക്കും; ഇടതുമുന്നണി യോഗത്തില്‍ തീരുമാനം


തിരുവനന്തപുരം : രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽ.ഡി.എഫിൽ തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കും. യുഡിഎഫ് മുന്നണി വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ് കെ. മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 




കേരള കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാൽ അവർക്ക് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണയാകുകയായിരുന്നു. വിഷയം മുന്നണിയോഗത്തിൽ കാര്യമായ ചർച്ചയായില്ല.
നാളെ കേരള കോൺഗ്രസ് യോഗം കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് എൽഡിഎഫ് യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫൻ ജോർജ് പറഞ്ഞു. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു. നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോൾ കോൺഗ്രസ് നൽകിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.

മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മത്സരിക്കാനായിരുന്നു ജോസ് എം.പി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ പാലായിൽ മാണി സി. കാപ്പനോട് മത്സരിച്ച ജോസ് കെ. മാണി തോറ്റിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ഒരിക്കൽ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാൻ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്. ഒഴിവ് വരുന്ന സീറ്റുകൾ അതാത് കക്ഷികൾക്ക് നൽകുന്ന കീഴ്വഴക്കമാണ് നേരത്തെയും ഇടതുമുന്നണിയിലുള്ളത്.

Post a Comment

Previous Post Next Post
Paris
Paris