താമരശ്ശേരി : അടിവാരം വയനാട് ചുരം സംരക്ഷണ സമിതി എന്ന സംഘടനയുടെ റജിസ്ട്രേഷൻ പുതുക്കലുകൾ എക്സിക്യൂട്ടീവ് യോഗമോ ജനറൽ ബോഡി യോഗമോ ചേരാതെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി നടത്തിയതിനെതിരെ അടിവാരം അങ്ങാടിയിൽ വെച്ച് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മുഹമ്മദ് എരഞ്ഞോണ സ്വാഗതവും മനുഷ്യാവകാശ പ്രവർത്തകൻ ഉസ്മാൻ ചാത്തൻചിറ ഉൽഘാടനവും നിർവഹിച്ചു.
ജനപ്രതിനിധികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗങ്ങളിൽ മധ്യസ്ഥ ശ്രമങ്ങൾ നടന്നെങ്കിലും നിരുത്തരവാദപരമായ സമീപനം സ്വീകരിച്ച സ്വയം പ്രഖ്യാപിത നേതാക്കൾക്കെതിരെയാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. സമിതി സെക്രട്ടറി ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് രാമൻ സി.പി.സി ,എക്സി. മെമ്പർമാരായ അനിൽ കണലാട്, വി എച്ച് മുനീർ, സതീഷ് എം.പി, ഷമീർ എം.പി തുടങ്ങി ഇരുപത്തി ആറോളം സമിതി പ്രവർത്തകർ പങ്കെടുത്തു.
അനിശ്ചിത കാല ഓഫീസ് ഉപരോധമടക്കമുള്ള വിഷയത്തിൽ താമരശ്ശേരി പോലീസ് എസ്.എച്ച്.ഒ അഗസ്റ്റിൻ അവർകളുടെ നിർദേശ പ്രകാരം സ്ഥലത്തെത്തിയ പോലീസ് വിഷയത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് അനിശ്ചിത കാല ഉപരോധം താൽക്കാലികമായി നിർത്തിവെച്ചു.
Post a Comment