വെള്ളലശ്ശേരി : എം.വി.ആർ.കാൻസർ ചികിൽസാ കേന്ദ്രത്തിൽ ചികിൽസക്കെത്തുന്ന നാൽപത്തിരണ്ട് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസ സൗകര്യവും ഭക്ഷണവും തികച്ചും സൗജന്യമായി ലഭ്യമാക്കുന്ന സി.എച്ച് സെന്ററിലേക് ഇന്ന് നടന്ന ലളിതമായ ചടങ്ങിലൂടെ രോഗികളുടെ പ്രവേശനത്തിന് തുടക്കമായി.
അഷ്റഫ് റഹ്മാനി കൽപളളിയുടെ പ്രാർഥനയോടെ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നദീറ, ജനറൽ സെക്രട്ടരി കെ.എ.ഖാദർ ,ട്രഷറർ പി.പി.മൊയ്തീൻ ഹാജി,ഭാരവാഹികളായ ഖാലിദ് കിളിമുണ്ട, എൻ.പി.ഹംസ മാസ്റ്റർ,എ.ടി ബഷീർ, കെ.ആലി ഹസൻ, ടി.അബ്ദുറഹ്മാൻ ഹാജി, എൻ.എം.ഹുസൈൻ , അഹമ്മദ് കുട്ടി അരയങ്കോട്, എൻ.പി.അഹമ്മദ്., ഇ.സി.ബഷീർ, ഷബീബ,എ.പി.സഫിയ, ബുഷ്റ കളൻതോട്
എന്നിവർ സന്നിഹിതരായി.
Post a Comment