പുഴകളുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണം : മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി


മാവൂർ : മാവൂർ പഞ്ചായത്തിന് അതിർത്ഥി പങ്കിടുന്ന ചാലിയാറിന്റെയും പഞ്ചായത്തിനെ നെടുകെ പിളർന്നു ഒഴുകുന്ന ചെറുപുഴയുടെയും ഇരു പാർശ്വഭിത്തികളും കെട്ടി സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു.
ഒട്ടേറെ പേരുടെ ആശ്രയ കേന്ദ്രമായിരുന്ന ഒറ്റ പിലാക്കൽ താഴും റോഡാണ് കഴിഞ്ഞ ദിവസം 25 മീറ്ററോളം നീളത്തിൽ ചെറുപുഴയിലേക്ക് ഇടിഞ്ഞ് അമർന്നത്.




ഇപ്പോൾ ചെറിയ വാഹനങ്ങൾക്ക് പോലും ഈ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതിനാൽ തദ്ദേശിയരായ ധാരാളം യാത്രക്കാരാണ് പ്രയാസത്തിലാവുന്നത്. നേരത്തെയും 50 മീറ്ററിലതികം സ്ഥലം പുഴയിലേക്ക് ഇടിഞ്ഞതായിരുന്നു. ആയതിനാൽ ജനങ്ങളുടെ പ്രയാസമകറ്റാൻ പുഴയുടെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാൻ ആവശ്യമായ നടപടി അടിയന്തിരമായും സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.

ചന്ദ്രിക പ്രചരണ കാമ്പയിൻ പ്രവർത്തനം ശാഖ തലങ്ങളിൽ ഊർജ്ജിതമാക്കാനും നവ: 15 നകം നിശ്ചിത ക്വാട്ട പൂർത്തിയാക്കാനും തീരുമാനിച്ചു.




ജീവകാരുണ്യ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും പ്രവർത്തനം ശക്തിപെടുത്തുന്നതിനുമായി പൂക്കോയ തങ്ങൾ പാലിയേറ്റീവിന് പഞ്ചായത്ത്തല കമ്മിറ്റിക്ക് രൂപം നൽകി.

മുസ്ലിം ലീഗ് നിയോജക മണ്ഡലം ജന:സെക്രട്ടറി ഖാലിദ് കിളിമുണ്ട യോഗം ഉദ്ഘാടനം ചെയ്തു.കെ.ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്, സെക്രട്ടറി എൻ.പി.അഹമ്മദ്, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ തേനുങ്ങൽ അഹമ്മദ് കുട്ടി, ഉമ്മർ ചെറൂപ്പ, എം.പി.അബ്ദുൽ കരീം, കെ.ലത്തീഫ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ, മെമ്പർമാരായ ഫാത്തിമ ഉണികൂർ, ശ്രീജ ആറ്റാഞ്ചീരി മേത്തൽ, യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, കർഷക സംഘം ജില്ലാ ട്രഷറർ പി.ബീരാൻ കുട്ടി, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ഖദീജ കരീം, വൈസ് പ്രസിഡണ്ട് ശറഫുന്നി സ പാറയിൽ, വി.കെ.ഷറീഫ, സുരേഷ് മാവൂർ ,കെ എം.മുർത്താസ്, ഷാക്കിർ പാറയിൽ, സി.ടി.മുഹമ്മദ് ഷരീഫ്, പി.കെ.മുനീർ, പനങ്കുണ്ട അബ്ദുല്ല, പി.ടി.അബ്ദു റസാഖ്, മുസമ്മിൽ തെങ്ങിലകടവ്, കാമ്പുറത്ത് മുഹമ്മദ്, കെ.ജാഫർ, ചിറ്റടി അബ്ദുഹാജി, വേലായുധൻ ആക്കിൽ മണ്ണിൽ,സലാംതറോൽ, അബൂബക്കർ മാസ്റ്റർ മുക്കിൽ, ശംസു പനങ്ങോട്, പി.എൻ.സി.മുഹമ്മദ്, സി.കെ.അബ്ദുറഹിമാൻ ഹാജി, കെ.എം.അബ്ദുറഹിമാൻ,എന്നിവർ പ്രസംഗിച്ചു.ജന: സെക്രട്ടറി വി.കെ.റസാഖ് സ്വാഗതവും സെക്രട്ടറി കെ.എം.എ.നാസർ മാസ്റ്റർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post
Paris
Paris