കോടഞ്ചേരി : തുഷാരഗിരിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ജനവിഭാഗങ്ങളും ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്നും സര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നത്തില്‍ ഇടപ്പെടണമെന്നും ഇന്ത്യയുടെ വാട്ടര്‍മാനും മഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ. രാജേന്ദ്ര സിംഗ്. തുഷാരഗിരി വനമേഖല സംസ്ഥാന സര്‍ക്കാരിന്റെ ഉടമസഥതയില്‍ തന്നെ നിലനിര്‍ത്തണമെന്നും വനഭുമി സ്വാകാര്യ വ്യക്തികള്‍ക്കു വിട്ടു നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തുന്ന സമര പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് തുഷാരഗിരിയിലെത്തിയതായിരുന്നു അദ്ദേഹം.
തുഷാരഗിരി വനമേഖലയെ അമ്മയെ പോലെ സംരക്ഷിക്കപ്പെടേണ്ടതാണന്നും ഒരു കുഞ്ഞിന്റ ജന്മസ്ഥലമാണ് ഇവിടെയെന്നും ഡോ. രാജേന്ദ്ര സിംഗ് പറഞ്ഞു. ഇവിടുത്തെ ജൈവസമ്പത്തും വെള്ളച്ചാട്ടങ്ങളും വനഭൂമിയും അമ്മയുടെ ഗര്‍ഭപാത്രം പോലെ പവിത്രമാണ്. ഇത് സംരക്ഷിക്കപെടുക തന്നെ വേണം. യഥാര്‍ത്ഥ കര്‍ഷകര്‍ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണെന്നും പരിസ്ഥിതിയില്ലെങ്കില്‍ ജീവനില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. നദി സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി വി രാജന്‍, വിളയോടി വേണുഗോപാല്‍, ജില്ല സെക്രട്ടറി ശബരി മുണ്ടക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകരായസുലൈമാന്‍, ശ്രീനിവാസന്‍, വിജയ രാഘവന്‍ ചേലിയ, സുമ പള്ളിപ്പുറം, ഷൂക്കുര്‍ വാഴക്കാട്, മീത്തില്‍ അബ്ദുള്‍ അസിസ്, ഉഷാറാണി എന്നിവരും തുഷാരഗിരിയിലെത്തിയിരുന്നു.
Post a Comment