കരിപ്പൂർ വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസ് സർവീസ് ആരംഭിക്കണം : എസ്ഡിപിഐ


കൊടുവള്ളി : താമരശ്ശേരിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് സർവീസ് ആരംഭിക്കണമെന്ന് എസ്ഡിപിഐ കൊടുവള്ളി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.




മണ്ഡലത്തിലെ ഗൾഫ് പ്രവാസികളടക്കം നിരവധി യാത്രക്കാർക്ക് ഗുണകരമാകുന്ന ബസ് സർവീസ് ആരംഭിക്കുന്നതിന് സ്ഥലം എം.എൽ.എ.ഇടപെടണം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനരീതിയിൽ ബസ്  സർവീസ് ആരംഭിക്കുന്നത് ആഭ്യന്തര,അന്താരാഷ്ട്ര സർവീസുകളുള്ള കരിപ്പൂർ വിമാനത്താവളത്തിന്റെ  പുരോഗതിക്ക് ഏറെ ഗുണം ചെയ്യുമെന്നും യോഗം വിലയിരുത്തി

മണ്ഡലം പ്രസിഡണ്ട്‌ സലീം കാരാടി യോഗത്തിൽ അധ്യക്ഷനായി.ആബിദ് പാലക്കുറ്റി,ഇ.നാസർ, സി.പി.ബഷീർ,കൊന്തളത്ത് റസാഖ് മാസ്റ്റർ,റസാഖ്  ആരാമ്പ്രം,ടി.പി.യുസുഫ്,നൗഫൽ വാടിക്കൽ,വി. എം.അബ്ദുൽ മുനീർ,ഒ.എം. സിദ്ധീഖ്,അഷ്‌റഫ്‌ പാലങ്ങാട്,സിറാജ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris