ദമാം - കോഴിക്കോട് :
ഐ.സി.എഫും-എസ്.വൈ.എസ്സും കൈകോർത്തതോടെ ആശങ്കകൾക്ക് വിരാമമിട്ട് മുഹമ്മദുണ്ണി മുസ് ലിയാർ നാടണഞ്ഞു,റിയാദിൽ നിന്നും 600 കി.മീ. അകലെ വാദീ ദവാസിറിൽ ജോലി ചെയ്തു കൊണ്ടിരിക്കെ പക്ഷാഘാതം പിടി പെട്ട് ഒരുമാസത്തിലധികമായി വാദീ ദവാസിർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം കടുങ്ങല്ലൂർ സ്വദേശി എം.പി.മൊയ്ദുണ്ണി മുസ് ലിയാർക്കാണ് (43) ഐസിഎഫ് പ്രവർത്തകർ സാന്ത്വനവുമായി രംഗത്തെത്തിയത്
ദവാസിർ ജനറൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മുഹമ്മദുണ്ണി മുസ് ലിയാരെ ബന്ധുക്കളായ സൈനുദ്ദീൻ, അബ്ദുല്ല എന്നിവരായിരുന്നു ആശുപത്രിയിൽ പരിചരിച്ചിരുന്നത് വിവരമറിഞ്ഞ നാട്ടിൽ നിന്നും എസ്.വൈ.എസ് പ്രവർത്തകർ ഐസിഎഫ് നേതൃത്വത്തെ വിവരമറിയിക്കുകയും ഐ.സി.എഫ് പ്രവർത്തകരും സുഹൃത്തുക്കളും ആശുപത്രിയിലെത്തുകയുമായിരുന്നു
അത്യാസന്ന നില തരണം ചെയ്ത് വാർഡിലേക്കു മാറ്റിയ ശേഷം ഡോക്ടർമാരുടെ നിർദേശം തേടുകയും തുടർ ചികിത്സക്കായി നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുകയും ഐ.സി.എഫും - കെ.എം.സി.സി പ്രവർത്തകറം ചേർന്ന് വിമാന ടിക്കറ്റിനുള്ള 23,500 റിയാൽ (ഏകദേശം 470,000 രൂപ) സമാഹരിച്ചു. അനുബന്ധ സൗകര്യങ്ങളുമൊരുക്കി യാത്രയാക്കുകയായിരുന്നു
വാദി ദവാസിറിൽ നിന്നും എല്ലാ സുരക്ഷാ സൗകര്യങ്ങളുമുള്ള ആംബുലൻസിൽ ഒരു നഴ്സിൻ്റെ സേവനവും ലഭ്യമാക്കിയാണ് എഴുനൂറ് കിലോമീറ്റർ സഞ്ചരിച്ച് ജിദ്ദ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത് , ഡോക്ടർമാരുടെ പ്രത്യേക നിർദേശപ്രകാരം സഹയാത്രികനായി മേലാറ്റൂർ സ്വദേശി മുഹമ്മദ് സ്വാദിഖ് അദ്ദേഹത്തെ അനുഗമിച്ചു, സഊദി എയർലൈൻസ് അധികൃതർ വിമാനത്തിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളേർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു .
ജിദ്ദയിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഹമ്മദുണ്ണി മുസ് ലിയാരെ കടുങ്ങല്ലൂർ യൂണിറ്റ് എസ്.വൈ.എസ് ഏർപ്പെടുത്തിയ സാന്ത്വനം ആമ്പുലൻസിൽ നേരെ കോഴിക്കോട് മെഡി.കോളേജിലെത്തിച്ച് അഡ്മിറ്റ് ചെയ്തു. കൊരമ്പയിൽ ആശുപത്രിയിൽ നഴ്സായ സിസ്റ്റർ ജംഷീന ആനക്കയം ആംബുലൻസിൽ ആവശ്യമായ സഹായത്തിനുണ്ടായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 'സഹായി'യുടെ നേതൃത്വത്തിൽ ആശുപത്രി നടപടികൾ സുതാര്യമാക്കി, അത്യാസന്ന നിലയും റിയാദിൽ നിന്നും നേരിട്ട് വിമാനമില്ലാത്തതും സഹയാത്രികനെ എങ്ങനെ സംഘടിപ്പിക്കുമെന്നതും ബന്ധുക്കളെ വലിയ തോതിൽ ആശങ്കയിലാക്കിയിരുന്നു,കേരള മുസ് ലിം ജമാഅത്ത് വൈ. പ്രസി. പൊന്മള അബ്ദുൽ ഖാദിർ മുസ് ലിയാരുടെ നിർദേശപ്രകാരം പ്രസ്ഥാന നേതൃത്വവും സുമനസ്സുകളും നടത്തിയ അവസരോചിത ഇടപെടലും മുഹമ്മദുണ്ണി മുസ്ലിയാരുടെ യാത്രക്ക് വളരെ വേഗത്തിൽ നാട്ടിലെത്താനുള്ള വഴിയൊരുങ്ങുകയായിരുന്നു.
എസ്.വൈ.എസ് സ്റ്റേറ്റ് ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂർ, ഐ.സി.എഫ് സഊദി നാഷണൽ സംഘടനാ സമിതി പ്രസിഡന്റ് നിസാർ കാട്ടിൽ , നേതാക്കളായ സിറാജുദ്ദീൻ സഖാഫി കൊല്ലം, കെ.വി.അബൂബക്കർ കക്കാവ്, ശറഫുദ്ദീൻ സീക്കോ തെന്നല, സഹായി വാദിസലാം സെക്ര.നാസർ ചെറുവാടി, എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രവർത്തക സമിതി അംഗം സുബൈർ അഹ്സനി കടുങ്ങല്ലൂർ, സാന്ത്വനം നൗഫൽ (മഞ്ചേരി) തുടങ്ങിയവർ ചേർന്നാണ് മുഹമ്മദുണ്ണി മുസ് ലിയാരെ നാട്ടിലെത്തിച്ച് വിദഗ്ദ ചികിത്സ ലഭ്യമാക്കുന്നതിന് രംഗത്തുണ്ടായിരുന്നത്
Post a Comment