മാവൂർ : സർക്കിൾ സഹകരണ യൂണിയനും മാവൂർ പഞ്ചായത്ത് വനിതാ സഹകരണ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ അറുപത്തി എട്ടാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.
സംരംഭക വികസനവും പൊതു-സ്വകാര്യ സഹകരണ പങ്കാളിത്തം ശക്തിപ്പെടുത്തലും എന്ന വിഷയം മുൻനിർത്തിയാണ് സെമിനാർ നടത്തിയത്.
ചെറൂപ്പയിലെ മാവൂർ സർവ്വീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന
സെമിനാർ
കോഴിക്കോട് സർക്കിൾ സഹകരണ യൂണിയൻ
ചെയർമാൻ ടി.പി.ശ്രീധരൻ ഉൽഘാടനം ചെയ്തു.
വനിതാ സഹകരണ സംഘം പ്രസിഡണ്ട് കെ. വിശാലാക്ഷി അധ്യക്ഷത വഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ഡപ്യൂട്ടി ഡയറക്റ്റർ ഐ.ഗിരീഷ് വിഷയാവതരണം നടത്തി.
ടി. ഷമീന, മാവൂർ വിജയൻ ,വിനു കെ സെഡ്,
ഇ.എൻ പ്രേമനാഥൻ, കെ.സി.രവീന്ദ്രനാഥ പണിക്കർ ,
രേണുക,
എൻ ഗിരീഷ്, വി.ശ്രീജ തുടങ്ങിയവർ സംസാരിച്ചു.
Post a Comment