സ്വകാര്യ ബസ്സുടമകൾ മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകളുടെ ആവശ്യങ്ങൾ വിശദമായി ചർച്ച ചെയ്തു.നവംബർ 18 നകം തുടർ ചർച്ച നടത്തും.
ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്.
നടപടിക്രമങ്ങളുടെ ആവശ്യകത ഉണ്ട് എന്ന് ബോധ്യമായി. സർക്കാർ സഹായകരമായ നടപടി സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. നാളെ മുതൽ പ്രഖ്യാപിച്ച സമരം തൽകാലം മാറ്റിവെച്ചു എന്ന് ബസ് ഉടമകളുടെ പ്രതിനിധി ടി. ഗോപിനാഥൻ പറഞ്ഞു.
ചർച്ച 2 മണിക്കൂർ നീണ്ടു. ബസ് ഓപ്പറേറ്റേഴ്സ് സംഘടന പ്രതിനിധികളായ റ്റി. ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, ലോറൻസ് ബാബു, ജോൺസൺ പയ്യപ്പള്ളി, സി.എം. ജയാനന്ദ്, ബാബുരാജ്, ജോസ് ആട്ടോക്കാരൻ, ജോസ് കുഴുപ്പിൽ, എ.ഐ. ഷംസുദ്ദീൻ എന്നിവരാണ് മന്ത്രിക്കൊപ്പം കോട്ടയത്ത് നടന്ന ചർച്ചയിൽ പങ്കെടുത്തത്.
Post a Comment