ഇന്ധന നികുതി കുറക്കാത്തതിന്​ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക്​ വിമർശനം


ന്യൂഡൽഹി: മൂല്യവര്‍ധിത നികുതി കുറക്കാത്തതിന്​ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കെതിരെ​ വിമർശനവുമായി പെട്രോളിയം മന്ത്രാലയം. കേരളം അടക്കം 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറും ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വിമർശിച്ചു. ഇന്ധന നികുതി കുറച്ചപ്പോൾ സംസ്ഥാനങ്ങളു​ം സ്വന്തം നിലക്ക്​ വാറ്റ്​ കുറക്കണമെന്ന നിർദേശം​ കേന്ദ്രം നൽകിയിരുന്നു.




18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചെന്നും യു.പിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉൾപ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം വിശദീകരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ മൂല്യവർധിത നികുതി കുറച്ചപ്പോൾ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾ നടപടിയിൽ നിന്ന്​ പിന്നോട്ട്​ പോയെന്ന രാഷ്​ട്രീയ വിമർശനമാണ്​ ബി.ജെ.പിയും കേന്ദ്രവും ഉയർത്തുന്നത്​.

5 രൂപയുടെയും 10 രൂപയുടെയും ഇളവുകൊണ്ട്​ മാത്രം കാര്യമില്ലെന്ന നിലപാടാണ്​ പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ളത്​. സമ്മർദ്ദങ്ങൾക്ക്​ വഴങ്ങി വിലകുറക്കില്ലെന്നാണ്​ സംസ്ഥാനങ്ങൾ പ്രതികരിച്ചിരിക്കുന്നത്​. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബും, രാജസ്ഥാനും, ഛത്തീസ്ഗഡും കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്​ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ല.

Post a Comment

Previous Post Next Post
Paris
Paris