പൂവ്വാട്ടുപറമ്പ് : പ്രവാസികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കുക,
ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുക,
പ്രവാസികൾക്കുള്ള പെൻഷൻ സംഖ്യ ഉയർത്തുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എൽ
കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കൺവെൻഷൻ നടത്തി.
പുവ്വാട്ടുപറമ്പ് ബാഫഖി സൗദത്തിൽ നടന്ന കൺവെൻഷൻ കെ.പി.എൽ ജില്ലാ പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂർ ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി അധ്യക്ഷത വഹിച്ചു.
ജി.കെ.മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.അബ്ദുള്ള കോയ,
വി.പി.കുഞ്ഞഹമ്മദ് ഹാജി, കെ.പി.കോയ ഹാജി,
എൻ.സി.മുഹമ്മദ്, ടി.എം.സി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ഭാരവാഹികളായി ജനറൽ സെക്രട്ടറിയായി ടി.കെ.അബ്ദുള്ളക്കോയ,
മണ്ഡലം പ്രസിഡണ്ട് എ.എം.എസ്.അലവി,
ട്രഷറർ ടി.എം.സി.അബൂബക്കർ
എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment