കോഴിക്കോട് : നാഷണൽ ഹോസ്പിറ്റലിൽ സ്വാന്തനം ചികിൽത്സ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു .കോവിഡ് ബാധ പാശ്ചാത്തലത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്കായ് കോഴിക്കോട് നാഷണൽ ഹോസ്പിറ്റലാണ് സ്വാന്തനം ഹെൽത്ത് കാർഡ് പദ്ധതിക്ക് നേതൃത്ത്വം നൽകുന്നത്.
സ്വാന്തനം ഹെൽത്ത് കാർഡ് പദ്ധതി ആദ്യഘട്ടം കോഴിക്കോട് നഗരത്തിലെ കോർപറേഷൻ പരിധിയിലുള്ള ഓട്ടോ ,ടാക്സി തൊഴിലാളികൾക്കും ,അവരുടെ കുടുംബത്തിനും കൊടുക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടന കർമ്മം ബഹു.പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഔട്ടോ യൂണിയനുകളെ പ്രതിനീകരിച്ചുകൊണ്ട് ഷാജി ഔട്ടോ തൊഴിലാളികളായ ജൈസൺ ,ശശി നാഷണൽ ഹോസ്പിറ്റൽ പി.ആർ.ഓ സാലിം ,ആദർശ് ,ശ്രീഷ എന്നിവർ പങ്കെടുത്തു.
Post a Comment