പി.ജി. ഡോക്ടർമാർ നാലാംദിവസവും അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും.
ഹൗസ് സർജന്മാർ ഇന്ന് രാവിലെ എട്ടുമുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ പി.ജി. ഡോക്ടർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും.
മെഡിക്കൽ കോളേജുകളിൽ നാലുദിവസമായി ചികിത്സാ സംവിധാനങ്ങൾ താളംതെറ്റിയ അവസ്ഥയിലാണ്.
ശസ്ത്രക്രിയ ഉൾപ്പെടെ മാറ്റുകയും ഒ.പി. ചികിത്സ മുടങ്ങിയ അവസ്ഥയിലുമാണ്. നാലുശതമാനം സ്റ്റൈപൻഡ് വർധന, പി.ജി.ക്കാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒ.പി.യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്.
Post a Comment