തിരുവമ്പാടി : കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിന് മുമ്പായി സംസ്ഥാന സർക്കാർ നല്കിയ റിപ്പോർട്ട് പ്രകാരം ഉൾചേർത്ത ഭൂരേഖയിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾ ചേർത്ത നടപടിയിൽ മാറ്റം വേണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടിയിൽ ധർണ നടത്തി.
കേരളത്തിലെ മലയോര കാർഷി മേഖലകൾ മുഴുവൻ ESA യിൽ ഉൾപ്പെടുത്തിയ കസ്തൂരി രംഗൻ റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നടന്ന ബഹുജന പ്രക്ഷോഭത്തെ തുടർന്ന് നിയോഗിച്ച ഉമ്മൻ വി ഉമ്മൻ കമ്മറ്റി റിപ്പോർട്ടുപ്രകാരം വനഭൂമിയും പുറമ്പോക്ക് ഭൂമിയും മാത്രമാണ് ESA പരിധിയിൽ ഉപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ രേഖപ്പെടുത്തിയ ജിയോ കോർഡിനേറ്റുകളിൽ വ്യപ്രക മാറ്റം വരുത്തി 2018 ൽ സംസ്ഥാന സർക്കാർ പുതിയതായി തയ്യാറാക്കിയ റിപ്പോർട്ടിൽ ആണ് ജനവാസ മേഖലകളും കൃഷിയിടങ്ങളും ഇഎസ്എ പരിധിയിൽ പെടുന്നത്. ജനങ്ങളെ ആകെ ആശങ്കയിൽ പെടുത്തുന്ന ഈ നടപടിയിൽ മാറ്റം വരുത്തി ശരിയായ റിപ്പോർട്ടും മാപ്പും കേന്ദ്രത്തിന് നല്കണം എന്ന ആവശ്യമുണയിച്ച് കത്തോലിക്ക കോൺഗ്രസ് പ്രഖ്യാപിച്ച ഉപജീവന സമരത്തിന്റെ ഭാഗമായാണ് തിരുവമ്പാടി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണയും അധിജീവന പ്രതിജ്ഞയും നടത്തിയത്. പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി. കത്തോലിക്ക കോൺഗ്രസ് തിരുവമ്പാടി ഫൊറോന അസി. ഡയറക്ടർ ഫാ: ജോബിൻ തെക്കേക്കര മറ്റം ധർണ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ: ചാക്കോ കാളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബൽ സമിതി സെക്രട്ടറി ബേബി പെരുമാലിൽ, രൂപത ജനറൽ സെക്രട്ടറി അനീഷ് വടക്കേൽ , തിരുവമ്പാടി യൂണിറ്റ് പ്രസി. ബെന്നി കിഴക്കേ പറമ്പിൽ , ഷാജി കണ്ടത്തിൽ, പ്രിൻസ് തിനം പറമ്പിൽ , ജോസ് തറയിൽ ,തങ്കച്ചൻ മുട്ടത്ത് ,
Post a Comment