വ്യവസായ പ്രമുഖനും ചന്ദ്രിക ഡയറക്ടറും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു


കോഴിക്കോട് : ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. ചന്ദ്രിക ഡയറക്ടറും,സി.എച്ച് സെന്‍റെറിന്‍റെയും,ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെയുംബെംഗളൂരു KMCC യുടെയും അടക്കം നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു.. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ ഹെൽത്ത്​ കെയർ സിറ്റിയിലെ സിറ്റി ഹോസ്​പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്​ച രാത്രി കോഴിക്കോട്​ മിംസിലേക്ക്​ മാറ്റിയിരുന്നു.




 ഇന്ന്​ രാവിലെ കോഴിക്കോട്​ മിംസ്​ ആശുപത്രിയിലാണ്​ മരണം.

മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സ്​ സ്​ഥാപക വൈസ്​ ചെയർമാൻ, ​പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ്​ ഗ്രൂപ്പ്​ സ്​ഥാപക ചെയർമാൻ, ഇൻഡസ്​ മോ​ട്ടോർ കമ്പനി വൈസ്​ ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്നു.

1943 സെപ്​റ്റംബർ ആറിന്​ കാസർകോട്​ പള്ളിക്കരയിൽ അബ്​ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ്​ ഗൾഫിലേക്ക്​ ചേക്കേറിയത്​.

പിന്നീട്​ ടെക്​സ്​റ്റൈൽ, ജ്വല്ലറി, ഗാർമൻറ്​സ്​ മേഖലയിൽ വിജയം വരിച്ചു. 1999ൽ പേസ്​ ഗ്രൂപ്പിലൂടെയാണ്​ വിദ്യാഭ്യാസ മേഖലയിലേക്ക്​ ചുവടുവെച്ചത്​. ആയിരക്കണക്കിന്​ അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ്​ ഗ്രൂപ്പ്​ വളർന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യു.എ.ഇ, കുവൈത്ത്​ എന്നിവിടങ്ങളിലാണ്​ പേസ്​ ഗ്രൂപ്പിന്​ സ്​ഥാപനങ്ങളുള്ളത്​. കേരളത്തിൽ കണ്ണൂർ റിംസ്​ ഇൻറർനാഷനൽ സ്​കൂൾ, മഞ്ചേരി പേസ്​ റെസിഡൻഷ്യൽസ്​ സ്​കൂൾ എന്നിവയാണ്​ ഇബ്രാഹിം ഹാജിയുടെ ഉടമസ്​ഥതയിലുള്ള വിദ്യാഭ്യാസ സ്​ഥാപനങ്ങൾ. മംഗലാപുരത്ത്​ അഞ്ച്​ സ്​ഥാപനങ്ങളുണ്ട്​.

 കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റ്സിലെ അദ്ദേഹത്തിന്റെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ 3 മണി വരെയും ശേഷം 4 മണി മുതൽ
കോഴിക്കോട് മിനി ബൈപ്പാസിലെ (സരോവരത്തിനടുത്ത്) പുതിയ കെട്ടിടത്തിലും പൊതു ദർശനം ഉണ്ടായിരിക്കും.

ശേഷം 5 മണിക്ക് ഖബറടക്കുന്നതിനായി മഞ്ചേരിയിലേക്ക് കൊണ്ടുപോവുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris