അധ്യാപകരുടെ വാക്‌സിനേഷനില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി


സംസ്ഥാനത്ത് ഒരു വിഭാഗം അധ്യാപകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്തതില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.




വാക്‌സിനെടുക്കാന്‍ സാധിക്കാത്തതിന് കാരണം രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാര്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അധ്യാപകര്‍ ആഴ്ചയിലൊരിക്കല്‍ കൊവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

നേരത്തെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കുകയും ഷോകോസ് നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. നിലവില്‍ ആയിരത്തിലധികം അധ്യാപകര്‍ വാക്‌സിന്‍ ഇനിയും എടുത്തിട്ടില്ല. ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണെന്നും സര്‍ക്കാര്‍ കണക്കുകളില്‍ പറയുന്നു. കൊവിഡ് വ്യാപന തോത് കുറഞ്ഞതോടെ സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് തന്നെ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Paris
Paris