കട്ടാങ്ങൽ: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിനെ കാര്‍ബണ്‍ ന്യുട്രാലിറ്റിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗ്രീന്‍ ക്യാമ്പസ് മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പസിനു പുറത്തേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കൂടരഞ്ഞി കൃഷിഭവനുമായി സഹകരിച്ച് പതിനഞ്ചോളം ഇനം വിളകളുടെ വിത്തുകള്‍ കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കി.
എൻ.ഐ.ടി ക്യാമ്പസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എൻ.ഐ.ടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണയില്‍ നിന്നും വിത്ത് പാക്കറ്റുകളടങ്ങിയ ഉപഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നതിനായി കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ശശി പൊന്നണ ഏറ്റുവാങ്ങി.
നിലവിലെ പരിത സ്ഥിതിയില്‍ നമ്മുടെ സമൂഹത്തില്‍ നിന്നും അന്യം നിന്നു പോയ കാര്‍ഷിക സംസ്കാരം ക്യാമ്പസിലൂടെ യുവാക്കളിലേക്ക് എത്തിക്കേണ്ടതിന് ആവശ്യമായ ഭാവി പരിപാടികള്‍ ക്യാമ്പസിനുള്ളില്‍ ആവിഷ്കരിക്കുമെന്ന് ഡയറക്ടർ പറഞ്ഞു എൻ.ഐ.ടി അഗ്രോ ക്ലബ് കോര്‍ഡിനേറ്റര്‍ ഡോ ലിസ ശ്രീജിത് ക്യാപസില്‍ നടപ്പിലാക്കിവരുന്ന ജൈവകൃഷി മുറകള്‍ വിശദീകരിച്ചു.
ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ പി എസ് സതീദേവി, റെജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ ജീവമ്മ ജേക്കബ്, , ഗ്രീന്‍ ക്യാമ്പസ് മിഷന്‍ അംഗങ്ങളായ പ്രവീണ്‍ ബാബു, ജയന്‍ വി എസ്, കെ സി സുരേഷ്, ഷൈജു കെ പി, സജീഷ് പി എന്നിവരും കൂടരഞ്ഞിയെ പ്രതിനിധീകരിച്ച് കൃഷി ഓഫീസര്‍ മൊഹമ്മദ് പി എം, കൃഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ്, കര്‍ഷകരായ വിനോദന്‍ എടവന, ശശികുമാര്‍ മുണ്ടാട്ട് നിരപ്പേല്‍, രാജേഷ് സിറിയക് മണിമലത്തറപ്പില്‍, അരുൺ ആൻഡ്രൂസ് നാരംവേലിൽ എന്നിവരും പങ്കെടുത്തു.
മല്ലി,മുരിങ്ങ,സാവാള,പത്ത് മണി, നാല് മണി പൂവുകളുടെ വിത്ത്, ആവണക്ക്, രാജമല്ലി(ചുവപ്പ്/ മഞ്ഞ),ചീനി അമരയ്ക്ക ,തുവരപരിപ്പ്,ചോളം,സൂര്യകാന്തി,റെഡ് ലേഡിപപ്പായ,പച്ചമുളക്, കപ്പലണ്ടി,ഉലുവ എന്നിവയുടെ വിത്തുകളാണ് കര്‍ഷകര്‍ക്ക് കൈമാറിയത്.
Post a Comment