പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ തെറ്റായ പരിഷ്കാരങ്ങൾ പിൻവലിക്കണം: റൈസ്, ഫ്‌ലൗർ & ഓയിൽ മിൽ അസോസിയേഷൻ


കോഴിക്കോട് : കേരള സംസ്ഥാന റൈസ്, ഫ്‌ലൗർ & ഓയിൽ മിൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ചേളന്നൂർ ഓളോപാറയിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാലയിൽ ജില്ലയിലെ മുതിർന്ന മില്ലുടമകളുടെ ആദരിച്ചു




        സംസ്ഥാന സെക്രട്ടറി ഹരീന്ദ്രനാഥ് ഫെറോഖ് ഉദ്ഘാടനം ചെയ്തു, ജില്ലാ ട്രഷറർ ഉമർ മൗലവി കൊയിലാണ്ടി അധ്യക്ഷം വഹിച്ചു ജില്ലാ ജ.സെക്രട്ടറി മൊയ്തീൻ ഹാജി സ്വാഗതം പറഞ്ഞു വ്യവസായ വികസന ഓഫീസർ സൈൽന പി മുഖ്യപ്രഭാഷണം നടത്തി 

        ആദരവ് ഏറ്റുവാങ്ങിക്കൊണ്ട് ഹുസൈൻ മാസ്റ്റർ കപ്പുറം, ബാലൻ പയ്യോളി ,രമേശൻ കണ്ണങ്കര, മൂത്തോറൻ പുതിയേടത്ത് താഴം, ഉണ്ണി മോയി ഹാജി ഓമശ്ശേരി, മുഹമ്മദ ഹാജി കൈതപ്പൊയിൽ, അബൂബക്കർ ഹാജി കിനാലൂർ, അബ്ദുല്ല ഹാജി കരുവാറ്റ, അനിതാ സുരേന്ദ്രൻ മാത്തോട്ടം, അബ്ബാസ് ചാലിയം, അബ്ദുൽ റസാഖ് മടവൂര് തുടങ്ങിയവർ സംസാരിച്ചു

   പൊലൂഷൻ കൺട്രോൾ ബോർഡ് അഞ്ചു കൊല്ലത്തെ വാടക മൂലധനനിക്ഷേപം ആയി കണ്ടെത്തി ഫീസ് ഈടാക്കുന്ന സമ്പ്രദായം പുനപരിശോധിക്കണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു
      ആശംസകൾ അർപ്പിച്ചുകൊണ്ട്
    ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റീന യുകെ,  ടി എം വിജയൻ, പ്രകാശൻ വടകര, അബ്ദുറഹിമാൻ ഓമശ്ശേരി സഹദേവൻ ബാലുശ്ശേരി, സലീം മലയമ്മ, ഇബ്രാഹിം ഹാജി ഓമശ്ശേരി, സിയാലി കൂടത്തായി, ശശികുമാർ ആവിലോറ, സജി ജോസഫ് തലയാട്, രമണി പെരുമ്പോയിൽ, പ്രദീപ് കുമാർ ബേപ്പൂര്, ഹുസൈൻ ചാലിയം, സാലു ജോസഫ് അടിവാരം, സനൽ ചേളന്നൂർ , ഹമീദ് പള്ളിപ്പൊയിൽ, ഹമീദ് രാരോത്ത് മുക്ക്, നൗഷാദ് ബാലുശ്ശേരി, സലാം ഓടക്കുന്ന, യാസർ മടവൂർ, ഷാനിസ് ബാലുശ്ശേരി, മുഹമ്മദ് ഷബീൽ എളേറ്റിൽ മായിൻ നടുവണ്ണൂർ, സലാം ആവിലോറ 
തുടങ്ങിയവർ സംസാരിച്ചു





Post a Comment

Previous Post Next Post
Paris
Paris