മാവൂർ : മാവൂർ ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഓഫിസ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍ സ്ഥാപിച്ച ലിഫ്റ്റ് പഞ്ചായത്ത് പ്രസിഡന്‍റ് പി.ഉമ്മര്‍ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രണ്ടാം നിലയിലുള്ള ഓഫിസിലേക്ക് എത്താന്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ ചെലവഴിച്ചാണ് ലിഫ്റ്റ് നിര്‍മിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എം. അപ്പുക്കുഞ്ഞന്‍, ടി. രഞ്ജിത്ത്, ശുഭ ശൈലേന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment