പെൺകുട്ടികൾക്കായുള്ള വെൽനെസ് സെന്റർ ആരംഭിച്ചു


മാവൂർ : മഹ്‌ളറ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ പെൺകുട്ടികൾക്കായുള്ള വെൽനെസ് സെന്റർ ആരംഭിച്ചു. ഫിറ്റ് ഫോർ ഫിറ്റ് എന്ന പേരിൽ സ്ഥാപിച്ച വെൽനെസ് സെന്റർ ഫോർ വിമൺസിന്റെ ഔപചാരിക ഉദ്ഘാടനം ലോക പവർലിഫ്റ്റ് ചാമ്പ്യൻ മജിസീയ ബാനു നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് മുക്കം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഗീതാ മണി, നഹാൻ, സൽവ സംസാരിച്ചു. അഡ്വ. ഉഷ, ധന്യ രതി, ഉമ്മുഹാനി, ബിന്ദു സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ ജംഷീർ സ്വാഗതവും ഫിസിക്കൽ എജുകേഷൻ വിഭാഗം മേധാവി അനു നന്ദിയും പറഞ്ഞു. 




കലാലയ ജീവിതത്തിൽ കായിക മേഖലയിൽ ശ്രദ്ധയൂന്നേണ്ടതിനെ കുറിച്ച് മജിസിയ ബാനു വിദ്യാർഥികളുമായി സംവദിച്ചു. മുസ്‌ലിം വേഷ ധാരിയായത് കൊണ്ട് കായിക രംഗത്ത് ഒരുപാട് അവഗണനകൾ താൻ നേരിട്ടിട്ടുണ്ടെന്നും പ്രതിസന്ധികളെയും പ്രതിബന്ധകളെയും അവഗണിക്കാനും അതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മുന്നേറാനുമാണ് ശ്രമിക്കേണ്ടതെന്നും മജിസിയ പറഞ്ഞു. 




മഹ്‌ളറ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ ആരംഭിച്ച വെൽനെസ് സെന്റർ ഫിറ്റ് ഫോർ ഫിറ്റിന്റെ ലോഗോ ലോക പവർ ലിഫ്റ്റ് ചാമ്പ്യൻ മജിസിയ ബാനു  പ്രകാശനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Paris
Paris