ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്


ശമ്പളം ലഭിക്കാത്തതിനാൽ വീണ്ടും സമരത്തിനൊരുങ്ങി കെഎസ്ആര്‍ടിസി ജീവനക്കാർ. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ അറിയിച്ചു. തിങ്കളാഴ്ച മുതൽ ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് ടിഡിഎഫ് അറിയിച്ചു. നാളെ മുതൽ ചീഫ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരമിരിക്കുമെന്ന് ബിഎംഎസും പ്രഖ്യാപിച്ചു.




പതിനാറാം തിയ്യതിയായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിഞ്ഞിട്ടില്ല. 31 കോടി രൂപ മാത്രമാണ് കെഎസ്ഐആര്‍ടിസിയുടെ കൈവശമുള്ളത്. ശമ്പളം നല്‍കാന്‍ 68 കോടി രൂപ വേണം. ധനവകുപ്പ് നിലവില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണം അനുവദിച്ചിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ യൂണിയനുകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Post a Comment

Previous Post Next Post
Paris
Paris