കോഴിക്കോട് ജില്ലയിലെ ഏറെ പ്രാധാന്യമുള്ള റോഡാണ് തിരുവമ്പാടി മണ്ഡലത്തിലൂടെ കടന്നു പോകുന്ന കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ്. മലയോര മേഖലയിലൂടെ പോകുന്ന ഈ പാതയുടെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നുവന്നിരുന്നു. പൊതുമരാമത്ത് വകുപ്പിൻ്റെ ചുമതലയേറ്റ ശേഷം എംഎൽഎ ലിൻ്റോ ജോസഫും രാഷ്ട്രീയ പാർട്ടി നേതാക്കളും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും 2021 ജൂലൈ 7 ന് കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പ്രവൃത്തി സന്ദർശിക്കുകയും ചെയ്തിരുന്നു.
സന്ദർശന വേളയിൽ റോഡിൻ്റെ പ്രവൃത്തി മന്ദഗതിയിലായിരുന്നു. തുടർന്ന് ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
ഇതിൻ്റെ ഭാഗമായി കേരള റോഡ് ഫണ്ട് ബോർഡിനെ (KRFB) പ്രവൃത്തിയുടെ മേൽനോട്ട ചുമതല ഏൽപ്പിച്ചു.
ഇപ്പോൾ തിരുവമ്പാടി മുതൽ അഗസ്ത്യമുഴി പാലം വരെയുള്ള ഭാഗങ്ങളിൽ ടാറിംഗ് പ്രവൃത്തി ചെയ്തുവരുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ടാറിംഗ് ആരംഭിക്കാനുള്ള പ്രംരംഭ പ്രവൃത്തികൾ നടന്നു വരുന്നു.
തിരുവമ്പാടി - അഗസ്ത്യമുഴി പാലം ഭാഗം ടാറിംഗ് പൂർത്തികരിച്ചതിന് ശേഷം കോടഞ്ചേരി-കണ്ണോത് , തമ്പലമണ്ണ-സിലോൺ കടവ് ഭാഗത്തും ഉടൻ ടാറിംഗ് പൂർത്തീകരിക്കാൻ ആണ് പദ്ധതി.
ടാറിംഗ് നടക്കുമ്പോൾ തന്നെ റോഡിന്റെ പൂർണമായ പൂർത്തീകരണത്തിന് ആവശ്യമായ ബാക്കി പ്രവൃത്തികളും സമാന്തരമായി ചെയ്യാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് എംഎൽഎ ശ്രീ. ലിൻ്റോ ജോസഫ് ദൈനം ദിനമെന്നോണം മന്ത്രി ഓഫീസുമായി ബന്ധപ്പെടുന്നുണ്ട്.
Post a Comment