കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ വിളറിപൂണ്ട ഇടതുപക്ഷ മുന്നണി കൊടിയത്തൂരിൽ നടത്തുന്ന കുപ്രചാരണകൾക്കെതിരെ യു.ഡി.എഫ് കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി കൊടിയത്തൂരിൽ ബഹുജന സംഗമം സംഘടിപ്പിച്ചു.
കെ.വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.കെ.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.എൻ.കെ അശ്റഫ്, , ബഷീർ പുതിയോട്ടിൽ, പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ,
എം എ അബ്ദുറഹിമാൻ, കെ ടി മൻസൂർ, കെ.ടി അബുൽഹമീദ്, ശംസുദ്ദീൻ ചെറുവാടി എന്നിവർ പ്രസംഗിച്ചു .യു.പി മമ്മദ് സ്വാഗതവും കൊളക്കാടൻ അശ്രഫ് നന്ദിയും പറഞ്ഞു.
Post a Comment