നാട്ടുകാർ അലയരുത്;സേവനങ്ങളിൽ മാതൃക തീർത്ത് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടും ഗസറ്റഡ് ഓഫീസറും


കൊടിയത്തൂർ :  സർട്ടിഫിക്കറ്റു ലഭിക്കാൻ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലും പിന്നീട് ഇതു സാക്ഷ്യപ്പെടുത്താൻ ഗസറ്റഡ് ഓഫീസറെയും തേടിയുള്ള അലച്ചിൽ നാട്ടിൽ പതിവു കാഴ്ചയാണ്. ഇതിനായി വൃദ്ധരും സ്ത്രീകളും മറ്റും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
എന്നാൽ തന്നെ ജനപ്രതിനിധിയായി തിരഞ്ഞെടുത്തയച്ച നാട്ടുകാരെ 
ഇത്തരം ബുദ്ധിമുട്ടുകളിൽനിന്നു കരകയറ്റൽ തൻ്റെ ബാധ്യതയായി കണ്ട്, ഗസറ്റഡ് ഓഫീസറുടെ സഹകരണത്തോടെ സേവനത്തിൻ്റെ പുതിയ മാതൃക തീർത്തിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡണ്ടുമായ ഷംലൂലത്ത്. 




 രണ്ടാം വാർഡിൽ 60 വയസ്സിന് താഴെയുള്ളവരും ക്ഷേമ പെൻഷൻ വാങ്ങി കൊണ്ടിരിക്കുന്നവരുമായ വിധവകൾക്ക്, പുനർവിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന  സാക്ഷ്യപത്രം നൽകുന്നതിനായി വാർഡ് മെമ്പറുടെയും വാർഡിലെ ഗസറ്റഡ് ഓഫീസറും മുക്കം സബ് ട്രഷറി ഓഫീസറുമായ ഹക്കീം പാറപ്പുറത്തിൻ്റെയും നേതൃത്വത്തിൽ ക്യാമ്പ് നടത്തിക്കൊണ്ടാണ് പുതിയ മാതൃക തീർത്തത്.വാർഡിൽ ഇത്തരം സംവിധാനങ്ങൾ തുടരുമെന്നും ഷംലൂലത്ത് പറഞ്ഞു.
അഹമ്മദ് കുട്ടി പൂളക്കത്തൊടി, അഹമ്മദ് വി, അസീസ് സി പി, സി വി അബ്ദുറഹിമാൻ, മൈമുന മുറത്തുമൂല എന്നിവർ നേതൃത്വം നൽകി.



Post a Comment

Previous Post Next Post
Paris
Paris