എയര്‍ ഹോണും ഇലക്ട്രിക് ഹോണും മുഴക്കുന്നവര്‍ ജാഗ്രതൈ; മിന്നല്‍ പരിശോധനയുമായി എം.വി.ഡി


ഹോണ്‍ മുഴക്കി നിരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ മോട്ടോര്‍വാഹനവകുപ്പ് നടപടി കടുപ്പിക്കുന്നു. എല്ലാ മാസവും ഇടവിട്ടുള്ള ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി.




കേള്‍വി ത്തകരാര്‍ ഉണ്ടാക്കുന്ന അമിത ഹോണ്‍ ഉപയോഗത്തിനെതിരേ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

അമിത ഹോണ്‍ ശല്യമുള്ള ചില മേഖലകള്‍ നിശബ്ദമേഖലകളാക്കി മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ റോഡ് സേഫ്ടി കൗണ്‍സിലാണ് ഇതില്‍ നടപടി എടുക്കേണ്ടത്. പോലീസിന്റെ സഹകരണത്തോടെ കൂടുതല്‍ നോ ഹോണ്‍ മേഖലകള്‍ക്ക് ശുപാര്‍ശ സമര്‍പ്പിക്കും.

പരിശോധനകളില്‍ ഒട്ടേറെ വാഹനങ്ങളില്‍ നിരോധിത എയര്‍ഹോണുകളും അമിത ശബ്ദമുള്ള ഇലക്ട്രിക് ഹോണുകളും കണ്ടെത്തിയിരുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ഇലക്ട്രിക് ഹോണുകള്‍ ഘടിപ്പിച്ചിരുന്ന വാഹനങ്ങള്‍ അവ നീക്കംചെയ്ത ശേഷം പരിശോധനയ്ക്ക് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടി എടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris