മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ​ ഭ​ര​ണ​കൂ​ടം


കോ​ഴി​ക്കോ​ട് :ജി​ല്ല​യി​ലെ മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി​ക​ളു​മാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​വാ​ന്‍ ഇ​ട​യു​ള്ള കു​ള​ങ്ങ​ള്‍, ബീ​ച്ചു​ക​ള്‍, ജ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തും.




ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ൽ, ഫെ​ന്‍​സിം​ഗ്, ലൈ​ഫ് ഗാ​ര്‍​ഡു​ക​ളെ ഏ​ർ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ സം​ര​ക്ഷ​ണ മാ​ര്‍​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും.

പ്രാ​രം​ഭ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ മു​ങ്ങി​മ​ര​ണ​സാ​ധ്യ​ത​യു​ള്ള എ​ല്ലാ​യി​ട​ത്തും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് തീ​രു​മാ​നം.

ആ​വ​ര്‍​ത്തി​ച്ചു​ള്ള മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ആ​ശ്വാ​സം ന​ല്‍​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ല​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേശം ന​ല്‍കി.

Post a Comment

Previous Post Next Post
Paris
Paris