അഖിലകേരള കലാസാഹിത്യ സാംസ്കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അക്ഷരം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
പ്രതിഭാ പുരസ്കാരങ്ങൾക്ക്
(10001 രൂപ)
ചലച്ചിത്ര സംവിധായകൻ വി.എം.വിനു,
സാഹിത്യകാരി
ഡോക്ടർ കെ.പി.സുധീര,
കേരള ദളിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്)
സംസ്ഥാന പ്രസിഡന്റ്
കെ.പി.ഭാസ്കരൻ,
സംസ്ഥാന ദേശീയ അന്തർദേശീയ മത്സരങ്ങളിൽ എൺപതോളം അവാർഡുകൾ നേടിയ 'യക്ഷി' ഷോർട്ട് ഫിലിമിന്റെ നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ
ബ്രിജേഷ് പ്രതാപ് എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള
അക്ഷരം സാഹിത്യ പുരസ്കാരങ്ങൾക്ക്
(5005 രൂപ)
ഡോക്ടർ ശശികല പണിക്കർ
(നോവൽ: ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും),
ബഷീർ സിൽസില
(കഥകൾ: മഴചാറുമിടവഴിയിൽ),
ഉഷ സി നമ്പ്യാർ
(കഥകൾ: നന്മപൂക്കുന്ന സൗഹൃദങ്ങൾ),
പ്രസാദ് കൈതക്കൽ
(ഓർമ്മക്കുറിപ്പുകൾ: പുത്തോലയും കരിയോലയും),
വി.കെ.വസന്തൻ വൈജയന്തിപുരം
(കവിതകൾ: ഇരുട്ടിനെ എനിക്ക് ഭയമാണ്),
പ്രദീപ് രാമനാട്ടുകര
(കവിതകൾ: ബുദ്ധനടത്തം)
എന്നിവരും അർഹരായി.
മികച്ച ഷോർട്ട് ഫിലിം സംവിധായിക:
ബിന്ദു നായർ
(ഇനി അല്പം മധുരം ആകാം),
മികച്ച ഡോക്യുമെന്ററി സംവിധായിക:
പ്രിയ ഷൈൻ
(പെണ്ണുടലിന്റെ പ്രരോദനങ്ങൾ).
പുരസ്കാരങ്ങൾ ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മേയർ ഡോക്ടർ ബീന ഫിലിപ്പ്,
മുൻകേന്ദ്രമന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രൻ,
ചലച്ചിത്ര ടെലിവിഷൻ തിരക്കഥാകൃത്തും സാഹിത്യകാരനുമായ
ശത്രുഘ്നൻ എന്നിവർ സമ്മാനിക്കും.
Post a Comment