നിലേശ്വരം സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ചു


 മുക്കം : മുക്കം നഗരസഭയിലെ ഏക സർക്കാർ ഹയർ സെക്കൻഡറി സ്കൂളായ  നീലേശ്വരം സ്കൂളിൽ അവസാനം ഹ്യുമാനിറ്റീസ് ബാച്ച് അനുവദിച്ചു. ജില്ലയിൽ എസ് എസ് എൽ സി പാസായ നിരവധി കുട്ടികൾക്ക്  പ്ലസ് വൺ അഡ്മിഷൻ കിട്ടാത്ത സാഹചര്യത്തിലാണ്  നഗരസഭയിലെ നിലേശ്വരം സ്കൂളിൽ പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൗൺസിലറായ ഗഫൂർ മാസ്റ്റർ നഗരസഭയിൽ പ്രമേയം അവതരിപ്പിച്ചത്.  




പൂളപ്പൊയിൽ കൗൺസിലർ യാസർ എം.കെ പിന്താങ്ങി പ്രമേയം നഗര ഐക്യകണ്ഠേന പാസാക്കി. ഓമശ്ശേരി പഞ്ചായത്തിൽ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് തുടർ പഠനം വളരെ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് നീലേശ്വരത്ത് ഇപ്പോൾ ഹയർസെക്കൻഡറി അനുവദിച്ചത്.

Post a Comment

Previous Post Next Post
Paris
Paris