മാവൂർ: ന്യൂനപക്ഷ ആക്രമണം, ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങളുന്നയിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ചെറൂപ്പയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കർഷക തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റി അംഗം പി ഷൈപു ഉദ്ഘാടനം ചെയ്തു.
ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ് പി ഉഷ അധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എം ധർമജൻ, കെ വിശാലാക്ഷി ടീച്ചർ, പി ശശികല, പി അനിത എന്നിവർ സംസാരിച്ചു.
Post a Comment