മാവൂർ : മാവൂർ ഗവ. ഹയർ സെക്കണ്ടറി
സ്കൂളിനുവേണ്ടി പുതുതായി നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.35 കോടി രൂപ ചെലവിലാണ് സ്കൂളിനുവേണ്ടി പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
കുന്നമംഗലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, ജില്ലാ പഞ്ചായത്ത് മെമ്പർ കമ്പളത്ത് സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എ.പി മോഹൻദാസ്, എം ധർമ്മജൻ, എ.ഇ.ഒ കെ.ജെ പോൾ, ഇ.എൻ പ്രേമനാഥൻ, കെ.സി രഞ്ജിത്, എൻ.പി അഹമ്മദ്കുട്ടി, പി സുനോജ്കുമാർ, എം.പി ആലിക്കുട്ടി, എ ലേഖ, കെ സുമയ്യ, ടി.എം ശൈലജ ദേവി
സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എൻ സുരേഷ് സ്വാഗതവും
ഹെഡ്മിസ്ട്രസ് യു.സി ശ്രീലത നന്ദിയും പറഞ്ഞു.
Post a Comment