കട്ടാങ്ങൽ അങ്ങാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ ട്രാഫിക് പരിഷ്‌കാരങ്ങൾ നിലവിൽ വന്നു


കട്ടാങ്ങൽ : കട്ടാങ്ങൽ അങ്ങാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ ട്രാഫിക് നിയമങ്ങൾ നിലവിൽ വന്നു. അങ്ങാടിയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബസിന് കാത്തു നിൽക്കേണ്ട സ്ഥലം ജംഗ് ഷനിൽ നിന്നും മാറ്റി. 




 പുതുതായി വന്ന നിയമങ്ങൾ

ചാത്തമംഗലം പഞ്ചായത്ത് ഓഫീസിന് മുൻപിൽ അനധികൃത പാർക്കിങ് നിരോധിച്ചു. പഞ്ചായത്ത് അധികാരികൾക്കും പഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്കും മാത്രമേ പഞ്ചായത്ത് ഓഫീസിന് മുൻപിൽ ഇനി മുതൽ പാർക്കിങിന് അനുവാദമുള്ളൂ. അനധികൃത പാർക്കിംഗിന് പിഴ ഈടാക്കും.

കട്ടാങ്ങലിൽ നിന്നും കോഴിക്കോട് പോകുന്ന ബസുകൾ ബസ്റ്റാന്റിലേക്ക് കയറ്റി യാത്രക്കാരെ കയറ്റുക.

കട്ടാങ്ങലിൽ നിന്നും മുക്കം ഭാഗത്തേക്ക് പോകുന്ന ബസുകൾ ബസ്സ്റ്റാന്റിന് ഓപ്പോസിറ്റ് ലക്ഷ്മി മെഡിക്കൽസിന് മുൻപിലായി നിർത്തുക

മുക്കം ഭാഗത്തേക്ക് പോകുന്നവർ ബസിന് കാത്തു നിൽക്കേണ്ട സ്ഥലം


മാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ താഴെ നൂനൂ ഡ്രൈ ക്ളീനിംഗ് ഷോപ്പിന് മുന്പിലായി നിർത്തുക.

   മാവൂർ ഭാഗത്തേക്ക് പോകുന്നവർ ബസിന് കാത്തു നിൽക്കേണ്ട സ്ഥലം


കൊടുവള്ളി ഭാഗത്തേക്ക് പോകുന്ന ബസുകൾ ടീസ് മൊബൈൽ ഷോപ്പിന് മുന്പിലായി നിർത്തുക.


കൊടുവള്ളി ഭാഗത്തേക്ക് പോകേണ്ടവർ ബസിന് കാത്തുനിൽക്കേണ്ട സ്ഥലം





Post a Comment

Previous Post Next Post
Paris
Paris