സമരം ചെയ്യുന്ന പി.ജി. ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ച പരാജയം. സർക്കാർ ചില പരിഹാരമാർഗങ്ങൾ മുന്നോട്ടുവെച്ചെങ്കിലും നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് പി.ജി. ഡോക്ടർമാർ അറിയിച്ചു.
ജോലിഭാരം കുറയ്ക്കാൻ നിലവിലുള്ള സീനിയർ ഡോക്ടർമാരെ മാറ്റി ജൂനിയർ റെസിഡന്റുമാരെ നിയമിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സ്റ്റൈപന്റ് വർദ്ധന സംസ്ഥാനത്തെ ധനസ്ഥിതി മെച്ചപ്പെടുമ്പോൾ പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം തുടരുമെന്ന് പി.ജി. ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
Post a Comment