താമരശ്ശേരി റെയിഞ്ച് ഓഫീസർ രാജീവ് കുമാറിന്റെ വീട്ടുപടിക്കലിലേക്ക് കർഷകർ മാർച്ച് നടത്തി


   താമരശ്ശേരി റെയിഞ്ച് ഓഫീസർ രാജീവ് കുമാറിന്റെ കർഷക, ജനവിരുദ്ധ നിലപാടുകൾക്കും , അധികാര ദുർവിനിയോഗത്തിനും എതിരെ താമരശ്ശേരിക്കടുത്ത് വാവാടുള്ള റെയ്ഞ്ചറുടെ വീട്ടിലേക്ക്   സ്വതന്ത്ര കർഷക സംഘടനകളുടെ നേതൃത്വത്തിൽ നൂറിലധികം കർഷകർ മാർച്ച് നടത്തി.




  കസ്റ്റഡിയിലെടുത്തയാളെ മാരകമായി  ഉപദ്രവിച്ചതിന് താമരശ്ശേരി മജിസ്ട്രേറ്റ് കോടതി റെയിഞ്ചക്കെതിരെ മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രസ്തുത കേസിലെ പരാതിക്കാരനെ വാറ്റ് ചാരായം കൈവശം വെച്ചെന്ന് ആരോപിച്ച് അധികാരം ദുർവിനിയോഗം ചെയ്ത് എക്സൈസിന് കൈമാറിയിരുന്നു. ജനരോക്ഷത്താൽ കസ്റ്റഡിയിലെടുത്തയാളെ പിന്നീട് വിടുകയാണ് ഉണ്ടായത്.

  നൂറാം തോട്ടിലെ 85 വയസുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി വീടിനകത്ത് നാശനഷ്ടങ്ങൾ സംഭവിപ്പിക്കുകയും വൃദ്ധയയും കൊച്ചു മകനേയും അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത്, വീട്ടിലുണ്ടായിരുന്ന പോത്തിറച്ചി എടുത്ത് കലമാനിന്റെ ഇറച്ചിയാണെന്ന് ആരോപിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. വീടിന്റെ മുറ്റത്ത് കിടന്ന കാർ കസ്റ്റഡിയിൽ എടുക്കുകയും, മറ്റു വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിപ്പിക്കുകയും ചെയ്തതിന് നേതൃത്വം നൽകിയത് റെയിഞ്ചറാണ്.

 കട്ടിപ്പാറയിൽ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരിക്ക് പറ്റുകയും മാസങ്ങൾ നീണ്ട ചികിത്സക്ക് ഒടുവിൽ മരണപ്പെടുകയും ചെയ്ത കൂരാച്ചുണ്ട് സ്വദേശി റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാതിരിക്കാൻ മനപ്പൂർവ്വം ശ്രമിക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് റെയ്ഞ്ചർ രാജീവ് കുമാറാണ്.  നഷ്ടപരിഹാരത്തിനുള അപേക്ഷ റെയ്ഞ്ചർക്ക് മുന്നിൽ സമർപ്പിച്ചിട്ടും, ആയത് മറച്ച് വെക്കുകയും മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാതെ , അപേക്ഷ ലഭിച്ചില്ലെന്ന കളവ് പ്രചരിപ്പിച്ചത് റെയിഞ്ചറുടെ നേതൃത്വത്തിലാണ്.

   താമരശേരി റെയ്ഞ്ചറുടെ കർഷക വിരുദ്ധ നടപടികൾ ആവർത്തിക്കുന്ന പക്ഷം വീട് ഉപരോധമടക്കം ശക്തമായ സമരങ്ങൾ ഉണ്ടാവുമെന്ന് കർഷക സംഘടനാ പ്രതിനിധികൾ അറിയിച്ചു . രാജു ജോൺ സ്വാഗതവും ഷാജു മുണ്ടന്താനം അദ്ധ്യക്ഷ വഹിച്ച യോഗം അഡ്വ ബിനോയി തോമസ് ഉദ്ഘാടനം ചെയ്തു. ജോയി കണ്ണൻച്ചിറ , അഡ്വ സുമിൻ എസ് നെടുങ്ങാടൻ, കുഞ്ഞാലിക്കുട്ടി, സന്ദീപ് കളപ്പുരക്കൽ, സലീം പുല്ലടി , ബാബു പുതുപ്പറമ്പിൽ , ലീലാമ്മ, സണ്ണി പാരഡൈസ്, റോണി തലയാട്   ടി.സി ഗഫൂർ , തോമസ് വി.ടി എന്നിവർ സംസാരിച്ചു. പരപ്പൻ പൊയിലിൽ നിന്നും ആരംഭിച്ച മാർച്ച് റെയ്ഞ്ചറുടെ വീട്ടുപടിക്കലിനടുത്ത് വെച്ച് പോലീസ് തടഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris