സൗദിയിൽ തബ്​ലീഗ്​ ജമാഅത്തിന്​ നിരോധനം


പള്ളികളിൽ ബോധവത്​കരണത്തിന്​ നിർദേശം.

സൗദി അറേബ്യയിൽ തബ്​ലീഗ്​ ജമാഅത്തിന്​ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. ഇസ്​ലാമിക മന്ത്രാലയം​ ഇത്​ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി​. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും പള്ളികളിലെ ജുമുഅ ഖുതുബയിൽ തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ മുന്നറിയിപ്പ്​ നൽകാനും അവരുടെ പാളിച്ചകൾ വിശദീകരിക്കാനും ഇസ്​ലാമികകാര്യ​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ്​ ഈ മാസം ആറിന്​ മേഖല മതകാര്യ ഓഫീസുകൾക്ക്​ നിർദേശം നൽകിയിരുന്നു.




രാജ്യത്ത്​ നിരോധിച്ച സംഘടനകളുടെ കൂട്ടത്തിലാണ്​​ തബ്​ലീഗ് ജമാഅത്തെന്ന്​ അതിൽ വ്യക്തമാക്കിയിരുന്നു. സംഘടനക്ക്​ ആശയ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നും അവരുടെ പ്രവർത്തനങ്ങളിൽ അപകടമുണ്ടെന്നും ജനങ്ങളെ ബോധവത്​കരിക്കാനാണ്​ ആവശ്യപ്പെട്ടിരുന്നത്​. അവർ മറിച്ച്​ അവകാശപ്പെട്ടാലും തീവ്രവാദത്തി​​ൻ്റെ കവാടങ്ങളിലൊന്നായി അവരുടെ പ്രവർത്തനത്തെ കാണണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു​. ഇതി​ൻ്റെ തുടർച്ചയെന്നോണം വെള്ളിയാഴ്​ച സൗദി ഗ്രാൻഡ്​ മുഫ്​തി അബ്​ദുൽഅസീസ്​ ബിൻ അബ്​ദുല്ല ആലുശൈഖും തബ്​ലീഗ്​ ജമാഅത്തിനെക്കുറിച്ച്​ ജാഗ്രത കൈക്കൊള്ളാൻ ട്വിറ്ററിൽ നിർദേശം നൽകിയതായി ‘അൽഖലീജ്​’ പത്രം റിപ്പോർട്ട്​ ചെയ്​തു.​

Post a Comment

Previous Post Next Post
Paris
Paris