കൊണ്ടോട്ടി:മലബാറിലെ പഞ്ചായത്ത് തലം മുതൽ പാർലിമെന്റ് തലം വരെയുള്ള മുഴുവൻ ജനപ്രതിനിധികളെയും അണി നിരത്തി കരിപ്പൂർ എയർപോർട്ട് സംരക്ഷിക്കാൻ നിരാഹാര സമര മുൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എം.കെ.രാഘവൻ എം.പി. പ്രസ്ഥാവിച്ചു.കരിപ്പൂർ എയർപോർട്ടിന്റെ റിസ വർധിപ്പിക്കുന്നതിന്റെ പേരിൽ റൺവെയുടെ നീളം 300 മീറ്റർ വെട്ടികുറക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ മലബാർ ഡെവലപ്മെന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ പ്രഖ്യാപന കൺവെൺ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടി.വി.ഇബ്രാഹിം എം.എൽ.എ.അദ്ധ്യക്ഷം വഹിച്ചു.
കരിപ്പൂർ എയർപോർട്ടിനെ ഇല്ലാതാക്കാനുള്ള ശ്രമം ഇപ്പോൾ തുടങ്ങിയതല്ലെന്നും കുതന്ത്രങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നും ടി.വി.ഇബ്രാഹിം പറഞ്ഞു.റൺവെ നീളം പോരെന്ന് പറഞ്ഞ് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചവർ തന്നെ നിലവിലുള്ള 2860മീറ്റർ റൺവെ 2560 മീറ്ററാക്കി ചുരുക്കുന്നത് വരാനിരിക്കുന്ന വലിയ ഒരു ചതിയുടെ ഭാഗമാണെന്നും ഇതിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേത്രത്വപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.ജനുവരി 14 ന് രാവിലെ 10 മണിക്ക് പ്രക്ഷോഭത്തിന്റെ ഭാഗമായി ബഹുജനങ്ങളെ പങ്കെടുപ്പിച്ച് എയർപോർട്ട് മാർച്ച് നടത്താൻ തീരുമാനിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി.മോഹൻദാസ്, സുഭദ്ര ശിവദാസൻ, കെ.പി.സലീന, കെ.ടി.അഷ്റഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹ്മാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മലയിൽ അബ്ദുറഹ്മാൻ, ചെമ്പാൻ മുഹമ്മദലി, നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ അഷ്റഫ് മടാൻ, കൗൺസിലർ കോട്ട ശിഹാബ്, എം.ഡി.എഫ് ഭാരവാഹികളായ യു.എ.നസീർ,സഹദ് പുറക്കാട്,അഷ്റഫ് കളത്തിങ്ങൽ പാറ, പൃഥ്വിരാജ് നാറാത്ത് , ഷബീറലി കോട്ടയ്ക്കൽ, കരീം വളാഞ്ചേരി,നിസ്താർ ചെറുവണ്ണൂർ, ,വിവിധ സംഘടനാ നേതാക്കളായ പി.എ ജബ്ബാർ ഹാജി, കെ.കെ.ആലിബാപ്പു, പി അബ്ദുറഹിമാൻ, ഹംസ മുള്ളുങ്ങൽ, കബീർ സലാല, ബെന്ന നീറാട്, നൗഷാദ് ചുള്ളിയൻ, കെ.കെ.മുനീർ, ആലിക്കുട്ടി ഒളവട്ടൂർ, അബൂബക്കർ അരിമ്പ്ര, അബ്ദുൽ ഹമീദ് ചേനങ്ങാടൻ അബ്ദുൽ ഹമീദ്, സി.കെ നാടിക്കുട്ടി ,സജിത്ത് കുന്നത്ത് ,പി.എം.എ.ജലീൽ,കുഞ്ഞാലിഹാജി അരീക്കാട്ട്,മൊയ്തീൻ കുട്ടി കൊണ്ടോട്ടി,ശാദി മുഹമ്മദ്,അഷ്റഫ് കാപ്പാടൻ,ബിജി സെബാസ്റ്റ്യൻ,റഹൂഫ് കൊണ്ടോട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
എം ഡി എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി സ്വാഗതവും കൊണ്ടോട്ടി ചാപ്റ്റർ പ്രസിണ്ടണ്ട് ഉമ്മർകോയ തുറക്കൽ നന്ദിയും പറഞ്ഞു
Post a Comment