ആരാമ്പ്രം : കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റ് 188 ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പായ കർമ്മയജ്ഞ '21നു സമാപനം കുറിച്ചു. സ്കൂൾ നവീകരണവും തോട് നവീകരണവും അതോടപ്പം തൊടിന് കുറുകെ ഉള്ള ബണ്ട് നവീകരണവും ആയിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
ആരമ്പ്രം ജി എം യു പി സ്കൂളിൽ ഒരുങ്ങുന്ന പുതിയ ബട്ടർഫ്‌ളൈ ഗാർഡനിലെ ചുവരുകൾക്ക് നിറം നൽകികൊണ്ട് കെ എം സി ടി എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റ് 188 വോളന്റീർസ് സ്കൂൾ വലിയ രീതിയിൽ തന്നെ നവീകരിച്ചു.
അതോടപ്പം തന്നെ സ്കൂളിൽ പച്ചക്കറി തോട്ടവും ഒരുക്കികൊടുത്തു.ക്യാമ്പിന്റെ സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്,പി. ടി.എ പ്രസിഡന്റ്, സി മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ കോണിക്കൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി. നിഷിദ, എൻ എസ് എസ് എ പി ഓ സച്ചിദാനന്ദൻ, വോളന്റീർ സെക്രട്ടറിമാരായ എൻ. അനഘ, എ പി സമീപ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.
Post a Comment