കുമരകത്ത് ആളില്ലാത്ത വീട്ടില്‍'' മിന്നല്‍ മുരളി''; പോലീസ് ഉദ്യോഗസ്ഥന് നഷ്ടം 2 ലക്ഷം


കോട്ടയം: പുതുവത്സരത്തലേന്ന് കുമരകത്ത് ആളില്ലാത്ത വീടിന്റെ ജനൽചില്ല് അടിച്ച് തകർത്ത് സാമൂഹ്യ വിരുദ്ധ സംഘം. ജനൽചിൽ തല്ലിത്തകർത്ത ശേഷം മിന്നൽ മുരളി എന്ന് ഭിത്തിയിൽ എഴുതിയും വച്ചിട്ടുണ്ട്. വെച്ചൂരിൽ കുടുംബ സമേതം താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടിച്ചിട്ടിരിക്കുന്ന വീടിന്റെ ജനൽ ചില്ലാണ് കഴിഞ്ഞ ദിവസം അക്രമി സംഘം അടിച്ചു തകർത്തത്. ഭിത്തിയിൽ മിന്നൽ മുരളി എന്ന് ഏഴുതി വയ്ക്കുക കൂടി ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞതും വൈറലായി മാറിയതും.






കുമരകം എംആർഎഫ് ട്രെയിനിങ് സെന്ററിലേയ്ക്കുള്ള വഴിയിലെ വീടിന്റെ ജനലാണ് അക്രമി സംഘം അടിച്ചു തകർത്തത്. വെച്ചൂർ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ വീട്ടിൽ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. നാളുകളായി ഈ വീട് പൂട്ടിയിട്ട ശേഷം ഷാജിയും കുടുംബവും വെച്ചൂരിലാണ് താമസിക്കുന്നത്.
 
നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് ആക്രമണ വിവരം ഷാജി അറിഞ്ഞത്. വീടിന്റെ ജനൽ ചില്ലുകളും വാതിലും അടിച്ചു തകർക്കുകയും വീടിന്റെ ചുമരിൽ മിന്നൽ മുരളി എന്ന് എഴുതിയും വച്ചിട്ടുണ്ട്. വീടിന്റെ വാതുക്കൽ മല വിസർജനവും നടത്തുകയും ടോയ്ലറ്റ് അടിച്ചു തകർത്തും വീടിന്റെ വാതിൽ സമീപത്തെ തോട്ടിൽ എറിയുകളും ചെയ്തു. ഈ ഭാഗത്ത് സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടു ലക്ഷത്തോളം രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ പരാതി ലഭിച്ചതായി കുമരകം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ പറഞ്ഞു. സിനിമ കണ്ട് ആവേശം കൊണ്ട അക്രമി സംഘമാകും ചില്ല് അടിച്ചു തകർത്തതെന്നാണ് സംശയിക്കുന്നത്. തനിക്ക് ശത്രുക്കൾ ആരുമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്നും സി.ഐ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris