കളൻതോട് മദാരിജുസുന്ന വാഫി കോളേജ് കലാവർഷം ആർട്സ് ഫെസ്റ്റ് 2022 തുടക്കം കുറിച്ചു. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ സുബൈർ തോട്ടിക്കൽ കഥാപ്രസംഗം നടത്തും.

 
 കട്ടാങ്ങൽ : കളൻതോട് മദാരിജുസുന്ന വാഫി കോളെജ് ആർട്സ് ഫെസ്റ്റ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു ,പിലാശ്ശേരി അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു, 




കണ്ടിയിൽ ബീരാൻ ഹാജി, പി.കെ.സി മുഹമ്മദ് ഹാജി, ടി.ടി അബ്ദുള്ള ഹാജി, സയ്യിദ് ലുഖ്മാൻ തങ്ങൾ, അഷ്റഫ് ദാരിമി, ബീരാൻ കുട്ടി ഹാജി, അസീസ് സഖാഫി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.കെ ഹഖീം മാസ്റ്റർ കളൻതോട്, മൊയ്തു പീടികക്കണ്ടി, പ്രിൻസിപ്പാൾ മഹ്റൂഫ് വാഫി, മുഹമ്മദ് ഹാജി വടക്കെക്കണ്ടി ,സയ്യിദ് ഫിർദൗസ് തങ്ങൾ സംസാരിച്ചു, 
സിദ്ധീഖ് വാഫി ആലിൻതറ പ്രഭാഷണം നടത്തി.




ഇന്ന് വൈകീട്ട് 7:00ന് നടക്കുന്ന സമാപന ചടങ്ങിൽ ഖബർസ്ഥാനിലെ കാവൽക്കാരൻ എന്ന വിഷയത്തിൽ സുബൈർ തോട്ടിക്കൽ കഥാപ്രസംഗം നടത്തും.

Post a Comment

Previous Post Next Post
Paris
Paris