ഗ്രീനിംഗ് കോഴിക്കോട് പദ്ധതി മലയമ്മ AUP സ്കൂളിൽ ആരംഭിച്ചു


ചാത്തമംഗലം :കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ വകുപ്പ് മുഖേന  ഗ്രീൻ ക്ലീൻ കേരള മിഷൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രീനിംഗ് കോഴിക്കോട് പദ്ധതിയുടെ പൈലറ്റ് പ്രൊജക്ട് മലയമ്മ എ.യു.പി.സ്കൂളിൽ ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 150 വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന കാർഷിക ക്ലബ്ബ് അംഗങ്ങൾക്കുള്ള മാവിൻതൈ വിതരണം വിദ്യാലയ അങ്കണത്തിൽ നടന്നു.




സോയിൽ കൺസർവേഷൻ വകുപ്പിലെ അനിൽ കുമാർ ടി.പി ,അബ്ദുൽ നാസർ അണ്ടോണ എന്നിവർ വിദ്യാർത്ഥികൾക്ക് മാവിൻതൈകൾ കൈമാറി. ഹെഡ്മാസ്റ്റർ രാജേന്ദ്രൻ മാസ്റ്റർ  ,കാർഷിക ക്ലബ്ബ് കൺവീനർ മുഹമ്മദ്‌ സജീർ , സീനിയർ അധ്യാപകൻ വാസു TV, സ്റ്റാഫ് സെക്രട്ടറി ബീന N ,രേവ MP ,അബ്ദുൽ റസാഖ് , മജ്നാസ്, ദീപ N തുടങ്ങിയവർ സംബന്ധിച്ചു.



Post a Comment

Previous Post Next Post
Paris
Paris