രാമനാട്ടുകര അറപ്പുഴ പാലത്തിൽ ഇന്നലെയുണ്ടായ വാഹനപകടത്തൽ ലോറി ഡ്രൈവർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി ഹാരിസ് അബ്ദുവിനെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ച് ലോറി ഓടിച്ച് അപകടമുണ്ടാക്കിയെന്നാണ് കേസ്. ഇന്നലെ വൈകുന്നേരമാണ് ഹാരിസ് ഓടിച്ചിരുന്ന ലോറി കാറിലും ഓട്ടോറിക്ഷയിലും ഇടിച്ച് രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. അപകടം നടന്ന ഉടനെ ഡ്രൈവറും ക്ലീനറും ഇറങ്ങി ഓടി.
ലോറി കാറിനുനേരേ ഇടിച്ചു കയറുകയായിരുന്നു. കാർ തകർന്ന് ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. ഗുഡ്‌സ് ഓട്ടോയും അപകടത്തിൽപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്നു പേരാണ് കാറിലുണ്ടായിരുന്നത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് തൊണ്ടയാട് രാമനാട്ടുകര റോഡിൽ ഏറെനേരം ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു.
Post a Comment