കട്ടാങ്ങൽ : കള്ളൻതോട് കെ എം സി ടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് എൻ എസ് എസ് യൂണിറ്റ് 188 ന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് " സാന്ത്വനം'22" എന്ന പേരിൽ വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു കൂട്ടം പേർക്ക് ഒരു നേരത്തെ ഭക്ഷണം നൽകികൊണ്ട് എൻ എസ് എസ് യൂണിറ്റ് 188 ലെ വോളന്റീർസ് മാതൃകയായി.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിഷിദ ടി പരിപാടി ഓത്യോഗികമായി ഉദ്ഘാടനം ചെയ്തു. വോളന്റീർ സെക്രട്ടറിമാരായ അനഘ എൻ, സമീപ് റഹ്‌മാൻ കൂടാതെ മറ്റു വോളന്റീർമാരുടെ നേതൃത്വത്തോടുകൂടി സാന്ത്വനം '22 എന്ന പരിപാടി വളരെയധികം വിജയകരമായി പൂർത്തീകരിച്ചു.
Post a Comment