കൊവിഡ് കരുതല്‍ ഡോസ് വിതരണം നാളെ മുതല്‍


കേരളത്തില്‍ കൊവിഡ് കരുതല്‍ ഡോസ് വിതരണം നാളെ മുതല്‍. കൊവിഡ് ഡോസ് കുത്തിവെപ്പിന് ഇന്ന് മുതല്‍ അപേക്ഷിക്കാം. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ഇന്നലെയും രോഗബാധിതരുടെ എണ്ണം 5000 ന് മുകളില്‍ തന്നെയായിരുന്നു. വലിയ ഒരു ഇടവേളക്ക് ശേഷം ടി.പി.ആര്‍ പത്തിലേക്ക് അടുക്കുന്നതും ആശങ്കയുണ്ടാക്കുന്നു. 




ഒമിക്രോണ്‍ രോഗികളുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്. 23 പേര്‍ക്ക് കൂടി ഇന്നലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 16 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് കൂടുതലായി രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി കാണുന്നുണ്ട്.രോഗം സ്ഥിരീകരിച്ച കൊല്ലം സ്വദേശികളായ രണ്ട് പേര്‍ തമിഴ്നാട് നിന്ന് എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത്ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 328 ആയി.

Post a Comment

Previous Post Next Post
Paris
Paris